ലിജോയുടെ 'ഡിസ്‌കോ' ചെമ്പനും ഇന്ദ്രജിത്തും

 ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസ്‌കോ എന്നാണ് സിനിമയുടെ പേര്. എസ്. ഹരീഷാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസ് ആണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍