മൂന്നുവര്‍ഷത്തിനുളളില്‍ കേരളബാങ്ക് ഒന്നാമതെത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഏറ്രവും വലിയ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കവടിയാര്‍ ഉദയ് പാലസില്‍ കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐക്ക് പിറകിലുള്ള കേരള ബാങ്കിന് ഒന്നാമതെത്താന്‍ അധിക കാലം വേണ്ടിവരില്ല. ആദ്യഘട്ടത്തില്‍ 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവും കേരള ബാങ്കിനുണ്ട്.
ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം പ്രശ്‌നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാല്‍ സാമ്ബത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് സഹായമാകും.ഓരോ ഗ്രാമത്തിലും വിപുലമായ തോതില്‍ ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തുന്നതില്‍ സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ലോഗോ രൂപകല്‍പന ചെയ്ത ബി.ആര്‍ ആന്‍ഡ് ഐ യ്ക്ക് വേണ്ടി ബെന്നിച്ചന്‍ മാനുവല്‍ മുഖ്യമന്ത്രിയില്‍നിന്ന് മെമന്റോ ഏറ്റുവാങ്ങി.
കേരള ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തണമെന്നും മനുഷ്യ ശേഷിയിലും വിശ്വാസ്യതയിലും വളര്‍ച്ചയിലും ഒന്നാമതെത്തണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ ബാങ്കുകളില്‍ നിന്ന് ലഭിച്ച എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. വായ്പയ്ക്ക് പലിശ കുറച്ചുകൊടുക്കാനാകുമെന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ജോയ് എം.എല്‍.എ, ബോര്‍ഡ് അംഗം സഞ്ജയ് കൗള്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീ എന്നിവര്‍ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോര്‍ജ് നന്ദിയും പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്ക് വിശേഷാല്‍ പൊതുയോഗവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍