പാര്‍വതി സംവിധാനം ചെയ്യുന്നു

നടി പാര്‍വതി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നേരത്തെ പ്ലാന്‍ ചെയ്ത ചില യാത്രകളും ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകളും പൂര്‍ത്തിയാക്കുന്നതോടെ താന്‍ സംവിധാന രംഗത്തേക്ക് കടക്കുമെന്ന് താരം പറഞ്ഞു.
2020 ഡിസംബറോടെ സംവിധാന മേഖലയിലേക്ക് കടക്കുവാനാണ് താരത്തിന്റെ പദ്ധതി. എന്നാല്‍ 2021ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.വേണു സംവിധാനം ചെയ്യുന്ന രാച്ചിയമ്മയാണ് റിലീസിനൊരുങ്ങുന്ന പാര്‍വതിയുടെ ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍