കുട്ടികളെ ബന്ദികളാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു

ഫാറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ കുട്ടികളെ ബന്ദികളാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി സുഭാഷ് ബാതത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ഇയാളെ വധിച്ച് കുട്ടികളെ പോലീസ് രക്ഷപെടുത്തിയിരുന്നു. കുട്ടികളെ രക്ഷപെടുത്തിയതിനു പിന്നാലെയാണ് സുഭാഷ് ബാതത്തിന്റെ ഭാര്യയെ രോഷാകുലരായ നാട്ടുകാര്‍ മര്‍ദിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാറൂഖാബാദില്‍ കത്താരിയ ഗ്രാമത്തിലായിരുന്നു സംഭവം. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളായിരുന്നു സുഭാഷ് ബാതം. തന്റെ ഒരു വയസുള്ള കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇയാള്‍ കുട്ടികളെ വിളിച്ചുവരുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് 1520 വയസ് പ്രായമുള്ള 23 കുട്ടികളെ ബന്ദിയാക്കുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചുവരാതിരുന്നതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണു കുട്ടികളെ വീട്ടിനുള്ളില്‍ ബന്ദികളാക്കിയിരിക്കുകയാണെന്ന് അറിഞ്ഞത്.കുട്ടികളെ തേടിയെത്തിയവര്‍ക്കു നേരെ സുഭാഷ് വെടിവയ്ക്കുകയും നാടന്‍ ബോംബെറിയുകയും ചെയ്തു. രണ്ടു പോലീസുകാര്‍ക്കും ഒരു നാട്ടുകാരനും പ രിക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെ പോലീസ് നടത്തിയ ഓപ്പറേഷനില്‍ സുഭാഷ് ബാതത്തെ വധിച്ച് കുട്ടികളെ മോചിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഭാര്യക്കു നേരെ കൈയേറ്റമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍