അബൂദാബിയില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി പൊലീസ്

അബൂദാബി:അബൂദബിയില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി പൊലീസ്. മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാതെ വാഹനമോടിച്ചാല്‍ പിന്നിലെ വാഹനത്തിനും മുന്നിലെ വാഹനത്തിനും പിഴയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പിറകില്‍ വേഗതയില്‍ വരുന്ന വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കാത്തതിനാണ് മുന്നിലെ വാഹനത്തിന് പിഴ ലഭിക്കുക. സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ അബൂദബിയില്‍ പുതിയ കാമറകള്‍ സ!!ജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ കുടുങ്ങിയാല്‍ 400 ദിര്‍ഹമാണ് പിഴ. മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിവേഗ പാതകളില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നത് മൂലം ഇത്തരം അവസ്ഥയുണ്ടാക്കുന്ന ഡ്രൈവര്‍മാരുണ്ട്.ഇടതുവശത്തെ ലൈനുകളെല്ലാം അതിവേഗത്തില്‍ പോകേണ്ട വാഹനങ്ങള്‍ക്കാണ്. വേഗം കുറച്ചുപോകേണ്ട വാഹനങ്ങള്‍ വലതുവശത്തെ ലൈനുകളിലാണ് സഞ്ചരിക്കേണ്ടത്. ഇടത് ലൈനില്‍ സഞ്ചരിക്കുന്നവര്‍ പിന്നില്‍ നിന്ന് കൂടുതല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വലതുവശത്തേക്ക് മാറി ഇടം നല്‍കണം. അല്ലാത്തപക്ഷം, സുരക്ഷിത അകലം പാലിക്കാത്ത രണ്ട് വാഹനത്തിനും പിഴ ഈടാക്കും. എന്നാല്‍, ഇരുവാഹനങ്ങളും വേഗപരിധിക്ക് ഉള്ളിലായിരിക്കണം. ഇക്കാര്യം സൂചിപ്പിച്ച് അബൂദബി പൊലീസ് മലയാളത്തിലും ബോധവല്‍കരണ വീഡിയോ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ പോലീസ് മുന്നറിയിപ്പ് എസ് എം എസ് അയക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 400 ദിര്‍ഹം പിഴ വീഴും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍