കൊറോണ വൈറസ് ;കോഴിക്കോട് എട്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കോഴിക്കോട്: കൊറോണ വൈറസ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് കനത്ത ജാഗ്രതാ നിര്‍ദ്ദേശം.എട്ടുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 68 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്നും കേരളത്തിലേക്ക് എത്തിയവരെയാണ് കൂടുതല്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്.കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ ഇവിടെ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങി വരികയാണ്.ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍