ഷെയ്ന്‍ നിഗത്തിന്റെ വിലക്ക്; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധികളുമായി നിര്‍മാതാക്കള്‍

കൊച്ചി: ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉപാധികളുമായി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.ഡിസംബര്‍ 19നു ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അസോസിയേഷന്റെ കത്തിനു ഷെയ്ന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍