മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു, അച്ഛന്‍ മരിച്ചു

അമ്പലപ്പുഴ: മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അച്ഛന്‍ മരിച്ചു. പരിക്കേറ്റ മകനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ അഞ്ചില്‍ വീട്ടില്‍ ശിവദാസ് (71) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകന്‍ ശ്യാംദാസി(37)നാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ വലിയചുടുകാട് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെ ആയിരുന്നു അപകടം. തടിപ്പണിക്കാരായ ഇരുവരും ആലപ്പുഴയിലേക്ക് പോകുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവന്‍ രക്ഷിക്കാനായില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍