കേബിള്‍ ടിവി നിരക്കു കുറയ്ക്കാന്‍ ട്രായി

 ന്യൂഡല്‍ഹി: കേബിള്‍ ടിവി വരിസംഖ്യയില്‍ ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) വീണ്ടും മാറ്റം വരുത്തുന്നു. വരിക്കാര്‍ നല്‍കേണ്ട തുക കുറയും എന്നാണു ട്രായി പറയുന്നത്. നെറ്റ്‌വര്‍ക് കപ്പാസിറ്റി ഫീസ് (എന്‍സിഎഎഫ്) ആയ 130 രൂപയ്ക്ക് 200 ചാനല്‍ നല്‍കണമെന്നതാണു പ്രധാനമാറ്റം. ഇപ്പോള്‍ 130 രൂപ ഫ്രീ ചാനലുകള്‍ക്കു മാത്രമാണ്. ചാര്‍ജുള്ളവയ്ക്ക് ഉപയോക്താക്കള്‍ പണം നല്‍കണം. നിര്‍ദിഷ്ട 200 ചാനലുകളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ബന്ധനമായും വേണമെന്നു പറഞ്ഞിരിക്കുന്ന ചാനലുകള്‍പെടില്ല. ഒരു കേബിള്‍ ഓപ്പറേറ്ററുടെ പക്കലുള്ള എല്ലാ ചാനലുംകൂടി നല്‍കിയാല്‍ പരമാവധി 160 രൂപയേ മാസം വാങ്ങാവൂ എന്നും ട്രായി പറയുന്നു.ഒന്നിലേറെ ടിവി ഉണ്ടെങ്കില്‍ രണ്ടാമത്തേതിനും പിന്നീടുള്ള ഓരോന്നിനും എന്‍സിഎഫിന്റെ 40 ശതമാനേ പരമാവധി ഈടാക്കാവൂ. ഈ മാറ്റങ്ങള്‍ അനുസരിച്ചുള്ള പുതിയ നിരക്കുകള്‍ ജനുവരി 31നകം തയാറാക്കണം. മാര്‍ച്ച് ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിലാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍