പൗരത്വ നിയമഭേദഗതി: പൊതുസമ്മതത്തോടെ പുതിയ നിയമം കൊണ്ടുവരണമെന്ന് മായാവതി

ലക്‌നോ: പൗരത്വ നിയമഭേദഗതി പിന്‍വലിച്ച് പൊതു സമ്മതത്തോടെ പുതിയ നിയമം കൊണ്ടുവരണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. മറ്റുള്ളവരെ വിശ്വാസത്തില്‍ എടുക്കാത്താതെയാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയത്.
ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്നാണ് ബിഎസ്പി ആവശ്യപ്പെട്ടതെന്ന് 64ാം ജന്മദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. പൗരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍