പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:2019 20 വര്‍ഷത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപോര്‍ട്ടുകള്‍. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതീക്ഷിച്ച പതിമൂന്നര ലക്ഷം കോടിക്ക് പകരം പതിനൊന്നര ലക്ഷം കോടി രൂപയെ ലഭിക്കുവെന്നാണ് സൂചന. 20 വര്‍ഷത്തിനിടയില്‍ വരുമാനത്തില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അടിവരയിടുന്നതാണ് പ്രത്യക്ഷ നികുതി വരുമാനത്തിലെ ഇടിവ്. 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ പതിമൂന്നര ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനത്തില്‍ പ്രതീക്ഷച്ചിരുന്നത്. ജനുവരി 23 വരെ പിരിഞ്ഞു കിട്ടിയത് വെറും 7.3 ലക്ഷം കോടി രൂപ മാത്രമാണ്. മാര്‍ച്ച് മാസത്തോടെ പതിനൊന്നര ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അത് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ 5.5 ശതമാനം കുറവാണ്.
രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും പ്രത്യക്ഷ നികുതി വഴിയാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനികള്‍ നിക്ഷേപം കുറച്ചതും തൊഴിലില്ലായ്മയും നികുതി വരുമാനത്തെ സാരമായി ബാധിച്ചതാണ് ഇടിവിന് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍