ചന്ദാ കൊച്ചാറിന്റെ 78 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മുംബൈ: ഐ.സി.ഐ. സി.ഐ ബാങ്ക് മുന്‍ മനേജിംഗ് ഡയറക്ട റും സി.ഇ.ഒയും ആയിരുന്ന ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഓഹരിക ളും അടക്കം 78 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്വത്തുക്കളുടെ വിപണി മൂല്യം ഇനിയും ഉയരുമെന്നാണ് സൂചന. ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരിക്കെ ഭര്‍ത്താവിന് സാമ്പത്തിക നേട്ടം നല്‍കും വിധം വീഡിയോ കോണ്‍ ഗ്രൂപ്പിന് അനധികൃതമായി 3250 കോടി വായ്പ അനുവദിച്ച കേസില്‍ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ് ചന്ദ കൊച്ചാര്‍. ഈ വായ്പ പിന്നീട് കിട്ടാക്കടമായി. 2018 മാര്‍ച്ചിലാണ് ചന്ദയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ ബാങ്ക് മേധാവി സ്ഥാനം രാജിവച്ചിരുന്നു. മാനേജ്‌മെന്റ് ട്രെയിനിയായി 1984ല്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചേര്‍ന്ന ചന്ദാ കൊച്ചാര്‍ 2009ലാണ് എം.ഡിയും സി.ഇ.ഒയും ആയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍