കൊറോണ വൈറസ് നിരീക്ഷണം തുടരുന്നു; കോഴിക്കോട് 72 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട:്‌കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നിരീക്ഷണത്തിലുള്ളത്72 പേര്‍. ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് രോഗ നിരീക്ഷണത്തിന്റെ ഭാഗമായി രോഗം റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട് ജില്ലയിലെത്തിയവരെയാണ് നിരീക്ഷിക്കുന്നത്. വീടുകളില്‍ ഐസൊലേറ്റ് ചെയ്ത ഇവരോട് പനി, ജലദോഷം, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാനാണ് നല്‍കിയ നിര്‍ദ്ദേശംക്വാഷ്വാലിറ്റിയിലെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും മാസ്‌ക് നല്കുന്നുണ്ട്. വളണ്ടിയര്‍മാരോടും മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഇതേ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവര്‍ ഏത് രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നുള്ള വിവരം ആരോഗ്യവകുപ്പിന് കൈമാറാനും നിര്‍ദ്ദേശം നല്കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആംബുലന്‍സില്‍ മാത്രമേ രോഗികളെ കൊണ്ടുപോകാവൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍