ട്രംപ് വരുമ്പോള്‍ 70,000 കോടി രൂപയുടെ വ്യാപാര ഉടമ്പടി

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുമ്പോള്‍ 70,000 കോടി രൂപ (1000 കോടി ഡോളര്‍)യുടെ ഇന്ത്യയുഎസ് വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് യുഎസ് വാണിജ്യപ്രതിനിധി റോബര്‍ട്ട് ലൈറ്റൈസര്‍ രണ്ടാഴ്ചയ്ക്കകം ഇവിടെ എത്തും. ഇന്ത്യയുഎസ് സ്വതന്ത്രവ്യാപാര ഉടമ്പടിക്ക് മുന്നോടിയാകും അടുത്തമാസത്തെ കരാര്‍. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രകാരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഡ്യൂട്ടിയില്ലാതെ അമേരിക്ക ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ചാണ് നിര്‍ദിഷ്ട കരാര്‍. ഇന്ത്യയുടെ ഇറക്കുമതിച്ചുങ്കം കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവര്‍ഷം ട്രംപ് ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിച്ചത്. 2018ല്‍ 630 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കു ജിഎസ്പി ലഭിച്ചിരുന്നു. നിര്‍ദിഷ്ട കരാര്‍ പ്രകാരം ആയിരം കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കു ഡ്യൂട്ടി ഒഴിവാകും.ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ ഉണ്ടാവുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍