കേരള എക്‌സ്പ്രസില്‍ സ്ലീപ്പര്‍ ക്ലാസിന് 60 രൂപ വര്‍ധിക്കും

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാനിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു കേരള എക്‌സ്പ്രസില്‍. ഡല്‍ഹിയിലേക്കും തിരിച്ചും മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ് രാജ്യത്തെ തന്നെ ദീര്‍ഘദൂര ട്രെയിനുകളില്‍ ഒന്നാണ്. ഒരു ദിശയില്‍ 3033 കിലോമീറ്റര്‍ ആണ് ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം. കേരള എക്‌സ്പ്രസില്‍ നിലവില്‍വരുന്ന പുതുക്കിയ യാത്രാനിരക്ക് താഴെ പ്പറയും വിധമാണ്. സ്ലീപ്പര്‍ ക്ലാസിന് (നോണ്‍ എസി) ഇപ്പോഴത്തെ നിരക്ക് 915.00 രൂപ, പുതിയ നിരക്ക് 975.00 രൂപ (വര്‍ധിച്ചത് 60.00 രൂപ) തേര്‍ഡ് എസി ഇപ്പോഴത്തെ നിരക്ക് 2380.00 രൂപ, പുതിയ നിരക്ക് 2501.00 രൂപ (വര്‍ധിച്ചത് 121.00 രൂപ) സെക്കന്‍ഡ് എസി ഇപ്പോഴത്തെ നിരക്ക് 3545.00 രൂപ, പുതിയ നിരക്ക് 3666.00 രൂപ (വര്‍ധിച്ചത് 121.00 രൂപ) യാത്രക്കൂലി വര്‍ധിപ്പിക്കുമ്പോള്‍ സാധാരണയായി മുന്‍പ് എടുത്ത ടിക്കറ്റുകള്‍ക്കും അത് ബാധകമാക്കാറുണ്ട്. യാത്ര ചെയ്യുന്‌പോള്‍ അധികതുക നല്‍കേണ്ടിവരും. എന്നാല്‍ ഇത്തവണ അതില്ല. ജനുവരി ഒന്നിനോ അതിനു ശേഷമോ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ നിരക്കുവര്‍ധനയുള്ളൂ. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് എന്നിവയില്‍ മാറ്റമില്ല.
രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളെല്ലാം സ്വാഭാവികമായും നിരക്കുവര്‍ധനയുടെ പരിധിയില്‍ വരും. രാജധാനി, ശതാബ്ദി തീവണ്ടികളില്‍ എസി കോച്ചുകള്‍ മാത്രമായതിനാല്‍ കിലോമീറ്ററിന് നാലു പൈസ വീതം നിരക്കുവര്‍ധനയുണ്ടാകും. തുരന്തോയില്‍ എസി, നോണ്‍ എസി കോച്ചുകളുള്ളതിനാല്‍ യഥാക്രമം നാല്, രണ്ട് പൈസവീതമാകും അവയ്ക്ക് നിരക്ക് വര്‍ധിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍