ശബരിമലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി; 59000 രൂപ പിഴ

 ശബരിമല:സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. മൊത്തം 59000 രൂപ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. പഴകിയ സാധനങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ ഹിയറിംഗിനുശേഷം നടപടി സ്വീകരിക്കും. കൊപ്ര കളത്തിനു സമീപം അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ചായക്കട പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്‌ക്വാഡ് പരിശോധനയില്‍ അളവുതൂക്കങ്ങളില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്ന് വ്യക്തമായിരുന്നു. കൃത്യമായി ബില്‍ നല്‍കാത്തതും ഗുണനിലവാരവും ശുചിത്വവും പാലിക്കാത്തതും അധികൃതര്‍ കണ്ടെത്തി. പല ഹോട്ടലുകളിലും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ല. ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ ,ലീഗല്‍ മെട്രോളജി, ഹെല്‍ത്ത്, റേഷനിംഗ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വരും ദിവസങ്ങളിലും ഊര്‍ജിതമായി പരിശോധന തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍