കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 47 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

 മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അമീറില്‍നിന്നാണ് 47 ലക്ഷം രൂപ വിലമതിക്കുന്ന 90200 സൗദി റിയാലും 16640 ഒമാന്‍ റിയാലും പിടികൂടിയത്. ഒമാനിലെ മസ്‌കറ്റിലേക്ക് ഗോ എയര്‍ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു മുഹമ്മദ് അമീര്‍. കസ്റ്റംസ് അസി.കമ്മീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. ബാഗില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കറന്‍സി. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനൊപ്പം വിദേശ കറന്‍സി കടത്തും പതിവായിരിക്കുകയാണ്. പരിശോധനയില്‍ അസി.കമ്മീഷണര്‍ മധുസൂദനഭട്ടിന് പുറമെ സൂപ്രണ്ടുമാരായ പി.സി. ചാക്കോ, സന്തോഷ് കുമാര്‍, ജ്യോതി ലക്ഷ്മി, വെങ്കിട്‌നായിക്, ഇന്‍സ്‌പെക്ടര്‍മാരായ ജോയ് സെബാസ്റ്റ്യന്‍, യുഗല്‍ കുമാര്‍, അശോക് കുമാര്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍