കോറോണ വ്യാപനം അതിവേഗം: ചൈനയില്‍ 41 മരണം;

ഫ്രാന്‍സിലും മലേഷ്യയിലും രോഗസാന്നിധ്യം
ബെയ്ജിംഗ്: കോറോണ രോഗബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ലോകമാകമാനം ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതില്‍ 800 പേരും ചൈനയില്‍ നിന്നുള്ളവരാണ്.
ചൈനയില്‍ 13 നഗരങ്ങള്‍ രോഗഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടി. അതേസമയം മൂന്നുപേര്‍ക്ക് കൊറോണ രോഗബാധ കണ്ടെത്തിയതായി മലേഷ്യ അറിയിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയ രാജ്യമാണ് മലേഷ്യ. മൂന്നു രോഗബാധിതരുള്ളതായി ഫ്രാന്‍സും സ്ഥീരികരിച്ചു.
തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍, ജപ്പാന്‍, വിയറ്റ്‌നാം, ദക്ഷിണകൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും രോഗസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.മുംബൈയില്‍ മൂന്നുപേരും കേരളത്തില്‍ ഏഴുപേരും ഹൈദരാബാദില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ നാലുപേര്‍ക്ക് രോഗമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍