മരട് 357ല്‍ അനൂപ് മേനോനും ധര്‍മജനും

പ്രധാനവേഷങ്ങളില്‍കൊച്ചി മരടില്‍ നിന്നും പൊളിച്ചു നീക്കിയ ഫ്‌ളാറ്റുകളെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനൂപ് മേനോനും ധര്‍മജന്‍ ബോള്‍ഗാട്ടിയും ഷീലു ഏബ്രഹാമും നൂറിന്‍ ഷെറീഫും.വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു' എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലലൈന്‍. സെന്തില്‍ കൃഷ്ണ, ബൈജു, രണ്‍ജി പണിക്കര്‍, അലന്‍സിയര്‍, പ്രേംകുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബാംമൂവീസ്, സ്വര്‍ണലയ സിനിമാസ് എന്നീ ബാനറുകളില്‍ ഏബ്രഹാംമാത്യു, സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍