മരട് 357 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ , അഭിനന്ദിച്ച് ആസിഫ് അലി

സംസ്ഥാനത്തെ വിവാദമായ മരട് ഫ്‌ളാറ്റിന്റെ കഥ പറയുന്ന 'മരട് 357; എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന.അഞ്ചാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് നടന്‍ ആസിഫ് അലിയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍