സംസ്ഥാനത്ത് 31.8 % യുവാക്കളും ലഹരിക്ക് അടിമയെന്ന് പൊലീസ് ഹൈക്കോടതിയില്‍

 കൊച്ചി : സംസ്ഥാനത്തെ 31.8 ശതമാനം യുവാക്കള്‍ മദ്യം, സിഗരറ്റ്, പാന്‍, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. വൈറ്റ്‌നര്‍, നെയില്‍ പോളിഷ്, തിന്നര്‍, പെയിന്റ് എന്നിവയും ലഹരിക്കായി ഉപയോഗിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് കമ്മ്യൂണിറ്റി മെഡിസിന്‍ 2017ല്‍ തയ്യാറാക്കിയ സര്‍വേയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.ജി പി.വിജയനാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ലഹരിക്കച്ചവടം നടത്തിയതിന് മൂന്നു വര്‍ഷത്തിനുള്ളില്‍ 627 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍