ദക്ഷിണ മേഖലയുടെ സുരക്ഷയ്ക്കായി സുഖോയ്30

തിരുവനന്തപുരം : ദക്ഷിണേന്ത്യയുടെ വ്യോമപ്രതിരോധത്തിനായി സുഖോയ്30 യുദ്ധവിമാനത്തിന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വ്യോമസേനാ താവളത്തില്‍ 20ന് പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുതിയ സ്‌ക്വാഡ്രന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ദക്ഷിണ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അമിത് തിവാരി അറിയിച്ചു. തഞ്ചാവൂര്‍ വ്യോമസേനാ കേന്ദ്രത്തിന്റെ സ്റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രജുല്‍ സിംഗ്, സുഖേയ്30 സ്‌ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ മനോജ് ഗേര മറ്റ് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍, പ്രതിരോധ വക്താവ് ധന്യ സനല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച ഇരട്ട എന്‍ജിനുള്ള സുഖോയ്30 യുദ്ധ വിമാനത്തിന്റെ പ്രവര്‍ത്തനമാണ് 222 സ്‌ക്വാഡ്രണ്‍ നിര്‍വഹിക്കുന്നത്. ദക്ഷിണ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു കരവ്യോമ ഫയറിംഗ് റേഞ്ച്, തഞ്ചാവൂരില്‍ കടലിനു മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കല്‍, തേജസ് വിമാനങ്ങളുമായി ചേര്‍ന്നുള്ള പരിശീലനം എന്നിവ പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍