3000 കോടിയുടെ പ്രതിമ ഉണ്ടാക്കുന്നതിന് മുമ്പ് ആള്‍ക്കാരുടെ പട്ടിണി മാറ്റാന്‍ നോക്കണ്ടേ വിമര്‍ശനവുമായി ശ്രീനിവാസന്‍

തിരുവനന്തപുരം:അഭിനയ രംഗത്ത് മാത്രമല്ല രാഷ്ട്രീയ നിലപാടുകള്‍ക്കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ കേന്ദ്ര ഗവണ്‍മെന്റിന്റെ ചില നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ പട്ടിണി മാറ്റിയതിനു ശേഷമല്ലേ 3000 കോടിയുടെ പ്രതിമ ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'കേന്ദ്രത്തിലെ ഗവണ്‍മെന്റ് വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നു.
3000 കോടി ചിലവാക്കിയിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. 2000ത്തിന്റെയും 500റിന്റെയും നോട്ട് അച്ചടിക്കാന്‍ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോണ്‍ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ് എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാന്‍ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ. ഞാന്‍ ദൈവ വിശ്വാസി ആണോ അല്ലെയോ എന്ന വിഷയമല്ല പറയുന്നത്.
ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം.
ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്‌നല്ലവനേയും ചീത്ത ആള്‍ക്കാരെയും ഉണ്ടാക്കിയത് ദൈവം സര്‍വ ശക്തനാണെങ്കില്‍ നല്ല ആള്‍ക്കാരെ മാത്രം ഉണ്ടാക്കിയാല്‍ പോരെ'യെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍