മുംബൈ കൂടുതല്‍ സജീവമാകും; മാളുകളും ഭക്ഷണശാലകളും ഇനി 24 മണിക്കൂര്‍

മുംബൈ: മുംബൈയിലെ മാളുകളും ഭക്ഷണശാലകളും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. മൂന്നു പതിറ്റാണ്ടായി തുടര്‍ന്ന നിയന്ത്രണം അവസാനിപ്പിക്കാന്‍ മഹാരാഷ്ട്ര പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ മാസം 26 അര്‍ധരാത്രി മുതല്‍ നയം പ്രാബല്യത്തില്‍വരും.
ഇതോടെ ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിംഗ് പ്ലാസകള്‍ എന്നിവയൊക്കെ ഇനി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ റെസിഡന്‍ഷല്‍ മേഖലകളിലെ നിയന്ത്രണം തുടരും. കര്‍ശന ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. പാര്‍ക്കിംഗ് മേഖലകളില്‍ ഉള്‍പ്പെടെ സിസിടിവി എന്നിങ്ങനെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നീക്കത്തെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ തുറക്കുമെന്നും ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്നുനല്‍കുമെന്നും ബിഎംസി കമ്മീഷണര്‍ പ്രവീണ്‍ പ്രദേശി ചൂണ്ടിക്കാട്ടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍