ഷൈലോക്ക് 23ന്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമ ജനുവരി 23ന് തീയറ്ററുകളിലെത്തും. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഷൈലോക്ക്. ഒരു പലിശക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയില്‍മ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മീനയാണ് സിനിമയിലെ നായിക. തമിഴ് നടന്‍ രാജ് കിരണും സിനിമയില്‍ ഒരു സുപ്രധാനവേഷത്തെ അവതരിപ്പിക്കുന്നു. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍