ഇറക്കുമതി ചെയ്ത ഉള്ളി 22 രൂപക്ക് വില്‍ക്കാന്‍ കേന്ദ്രം

 ന്യൂഡല്‍ഹി: വിലക്കയറ്റവും മറികടക്കാന്‍ ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നു. കെട്ടിക്കിടക്കുന്ന ഉള്ളി കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ ഇറക്കുമതി ഉള്ളി കിലോഗ്രാമിന് 58 രൂപയ്ക്കാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്ത ഉള്ളി വന്‍ തോതില്‍ കെട്ടിക്കിടക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇറക്കുമതി ഉള്ളി വാങ്ങാന്‍ വേണ്ടത്ര താല്‍പര്യവും കാണിക്കുന്നില്ല. രാജ്യത്ത് ഉള്ളിയുടെ ഉല്‍പാദനം കൂടിയതോടെ ആഭ്യന്തര മാര്‍ക്കറ്റില്‍ വില കുറഞ്ഞതും ഇറക്കുമതി ഉള്ളിയുടെ പ്രിയം കുറയാന്‍ കാരണമായി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 160ന് മുകളിലെത്തിയതോടെയാണ് കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍