നാലുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത് 20,966 പേര്‍

കാക്കനാട്: സംസ്ഥാനത്ത് പ്രതിദിനം ശരാശരി 110 റോഡപകടങ്ങള്‍ നടക്കുന്നതായി മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്. 2014 മുതല്‍ 2018 വരെ നടന്ന 1,93,367 വാഹനാപകടങ്ങളില്‍ 20,966 പേരാണ് മരിച്ചത്. അപകടങ്ങളില്‍ നല്ലൊരു പങ്കും നടക്കുന്നത് വൈകിട്ട് ആറിനും രാത്രി ഒമ്പതിനുമിടയിലാണ്. പ്രകാശത്തിന്റെ തീവ്രതയിലുണ്ടാവുന്ന മാറ്റം അപകടത്തിനു വഴിവയ്ക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വാഹനാപകടങ്ങളില്‍ 90 ശതമാനവും സംഭവിക്കുന്നത് അമിതവേഗവും അശ്രദ്ധയും കൊണ്ടാണെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍നിന്നും സ്ഥിതിവിവരക്കണക്കുകളില്‍നിന്നും ലഭിക്കുന്ന വിവരം.സംസ്ഥാനത്തെ റോഡിന്റെ അവസ്ഥ മോശമായതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വാഹനനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനേക്കാള്‍ ഉത്തമം ബോധവല്‍ക്കരണമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍