2022ല്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തില്‍: സ്പീക്കര്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുമെന്ന് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള. കാനഡയിലെ ഒട്ടാവയില്‍ കോണ്‍ഫറന്‍സ് ഓഫ് സ്പീക്കേഴ്‌സ് ആന്‍ഡ് പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഓഫ് ദി കോമണ്‍വെല്‍ത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാര്‍ലമെന്റ് മന്ദിരം പണി പൂര്‍ത്തിയായി 1927 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു 92 വര്‍ഷമായി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ ഒട്ടും ബാധിക്കാത്ത വിധം ചുരുങ്ങിയ സമയത്തില്‍ ചുരുങ്ങിയ ചെലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. രാഷ്ട്രപതി ഭവന്റെ ചുറ്റുവട്ടത്തു നിന്ന് ഇന്ത്യാഗേറ്റിന്റെ പരിസരത്തേക്ക് മാറ്റി പുതിയ മന്ദിരം നിര്‍മിക്കുന്നത് അടുത്ത 250 വര്‍ഷത്തേക്കുള്ള നേട്ടമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍