200 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: ചാലക്കുന്നിനു സമീപം 200 കിലോ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍, ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്‌ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചാലക്കുന്നിനു സമീപം കാടുകയറിയ സ്ഥലത്തു പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന മാലിന്യസംസ്‌കരണ യൂണിറ്റിലും അനുബന്ധമുറിയിലും ചാക്കുകളില്‍ കെട്ടി 200 കിലോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇത്രയും അളവില്‍ പടക്കനിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ എറണാകുളം സ്‌ഫോടക പരിശോധനാ കേന്ദ്രത്തില്‍ അയച്ചിട്ടുണ്ട്.
രണ്ടുദിവസത്തിനകം പരിശോധന റിപ്പോര്‍ട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍