യോദ്ധ 2 ചെയ്യും: വെളിപ്പെടുത്തലുമായി സംഗീത് ശിവന്‍

മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍. യോദ്ധ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സംഗീത് ശിവന്‍ പ്രിയപ്പെട്ട സംവിധായകനായി മാറി. ഗാന്ധര്‍വം, നിര്‍ണയം തുടങ്ങിയ സിനിമകള്‍ എക്കാലത്തും സംഗീത് ശിവന്റെ സൂപ്പര്‍ ഹിറ്റുകളാണ്. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും അദ്ദേഹം ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്തു. യോദ്ധയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ മനസുതുറക്കുകയാണ് സംഗീത് ശിവന്‍.
യോദ്ധ ഇത്രവലിയ വിജയമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തികച്ചും സ്വഭാവികമായ സിനിമയായിരുന്നു അത്. അതിനൊരു രണ്ടാം ഭാഗം ആലോചിച്ചെഴുതിയാല്‍ ആ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടും അതിനാല്‍ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും യോദ്ധ 2 ചെയ്യും. യോദ്ധ 2 മാത്രം ആലോചിച്ചാല്‍ മറ്റൊന്നും നടക്കില്ല എന്നും സംഗീത് ശിവന്‍ പറയുന്നു.
പ്രശസ്ത സംവിധായകനായ സംഗീത് ശിവന്‍ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുകയാണ് കോട്ടയം എന്ന സിനിമയിലൂടെ.മാത്തച്ചന്‍ എന്ന കോട്ടയം അച്ചായന്റെ കഥാപാത്രമാണ് സംഗീത് ശിവന്‍ ചെയ്യുന്നത്. ലൂക്കാചുപ്പി എന്ന സിനിമയുടെ ഛായാഗ്രാഹകനായ ബിനുവാണ് കോട്ടയം എന്ന സിനിമയുടെ സംവിധായകന്‍. കോട്ടയം അടുത്തയാഴ്ച തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍