175 കോടിയുടെ ലഹരിമരുന്നുമായി പാകിസ്ഥാനികള്‍ ഗുജറാത്തില്‍ പിടിയില്‍

അഹമ്മദാബാദ്: രാജ്യാന്തര വിപണിയില്‍ 175 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി അഞ്ച് പാകിസ്ഥാനികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍. കറാച്ചി സ്വദേശികളായ അനീസ് ഇസ ഭാട്ടി (30), ഇസ്മായില്‍ മുഹമ്മദ് കാച്ചി (50), അഷ്‌റഫ് ഉസ്മാന്‍ കുച്ചി (42), കരീം അബ്ദുല്ല കുച്ചി (37), അബുബക്കര്‍ അഷ്‌റഫ് സുമ്ര (55) എന്നിവരാണു പിടിയിലായത്. മത്സ്യബന്ധന ബോട്ടിലൂടെ സംസ്ഥാനത്തേക്കു ലഹരിമരുന്നു കടത്താന്‍ ശ്രമിക്കവേ അറബിക്കടലില്‍ വച്ച് കച്ച് ജില്ലയിലെ ജക്കാവു തീരത്തിന് സമീപം ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിക്കടത്ത് പിടികൂടിയത്. പാകിസ്ഥാനില്‍നിന്നു ലഹരി കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഒരു കിലോയുടെ 35 പായ്ക്കറ്റ് ഹെറോയിന്‍ ആണ് ബോട്ടിലുണ്ടായിരുന്നത്. ഇതിനു 175 കോടി വിലവരുമെന്ന് കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രതികളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍