ഗുജറാത്ത് കലാപം; 14 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപകേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംസ്ഥാനത്ത് പ്രവേശിക്കരുതെന്നും ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ജബല്‍പൂരിലെയും ജില്ലാ അധികാരികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ജോലി കണ്ടെത്തിനല്‍കാനും ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടു. ജാമ്യകാലയളവിലെ പ്രതികളുടെ പെരുമാറ്റം സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു നിര്‍ദേശിക്കുകയും ചെയ്തു. ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിംങ്ങളായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍