ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

കൂത്താട്ടുകുളം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. കൂത്താട്ടുകുളംപാലാ റോഡില്‍ പെരുംകുറ്റി കൊല്ലംപടിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കര്‍ണാടക തുമ്പകൂരില്‍നിന്നും ശബരിമലയിലേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റവരെ അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വാഹനത്തിന്റെ ബ്രേക്കുകള്‍ തകരാറിലായതാണ് അപകടകാരണം എന്ന് കരുതുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍