ബസ് കാറിന് മുകളിലൂടെ കയറി ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു 10 പേര്‍ക്ക് പരിക്ക്

ദുരന്തം വൈക്കം ചേരും ചുവട്ടില്‍ മൂന്ന് റോഡുകള്‍ ചേരുന്നിടത്ത്
വൈക്കം: ബസ്സ് കാറിനു മുകളിലേക്ക് പാഞ്ഞുകയറി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചേരുംചുവട് കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.45 നാണ് സംഭവം. ബസ് അമിത വേഗതയില്‍ കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചുനിന്നു. ബസ് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നു റോഡുകള്‍ ചേരുന്ന ജംഗ്ഷനിലാണ് അപകടം. ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാര്‍ ബസ്സിനു മുന്നില്‍ പെടുകയായിരുന്നു. ഇരു വാഹനങ്ങളും വേഗത്തില്‍ വന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇട റോഡില്‍ നിന്ന് കയറി വന്ന കാര്‍ അതേ വേഗതയില്‍ റോഡിലേക്ക് പ്രവേശിച്ചു. എതിര്‍ദിശയില്‍ നിന്ന് വന്ന ബസ്സും വേഗതയിലായിരുന്നു. ബസ്സുകാറിന് മുകളിലൂടെ കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍