ക്രിസ്മസ് അവധിക്ക് ദുബായിലെത്തിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ദുബായ് അബുദാബി റോഡില്‍ ജബല്‍അലിക്ക് അടുത്താണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍, തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നേരത്തെ ദുബായ് ഡി.പി.എസില്‍ സഹപാഠികളായിരുന്നു. അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചു. ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ശരത് അമേരിക്കയിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍