ഉള്ളിവില കത്തുന്നു; ഇറക്കുമതി നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

 ന്യൂഡല്‍ഹി:ഉള്ളി വില അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ഇറക്കുമതി നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം .അമിത്ഷാ അധ്യക്ഷനായ മന്ത്രിതല ഉപസമിതി യോഗത്തിലാണ് തീരുമാനം .എന്നാല്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചേക്കും കഴിഞ്ഞ മന്ത്രിതല ഉപസമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയാണ് പ്രധാനമായും പരിശോധിക്കപ്പെട്ടത്. ആഭ്യന്തര വിപണിയിലെ ഉള്ളി വില നിയന്ത്രിക്കാന്‍ ഇറക്കുമതി വര്‍ധിപ്പിക്കണം എന്നായിരുന്നു കഴിഞ്ഞ യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും 21 ആയിരം ടണ്‍ ഉള്ളിയാണ് ഇറക്കുമതി ചെയ്യാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത് . എന്നാല്‍ ഇത് ജനുവരി പകുതിയോടെ മാത്രമേ ഇന്ത്യയില്‍ എത്തു വെന്ന് കണ്‍സ്യൂമര്‍ അഫേഴ്‌സ് സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എം എം.ടി.സി വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.പൂഴ്ത്തിവെപ്പ് തടയാനായി ചെറുകിട വന്‍കിട വ്യാപാരികള്‍ക്ക് സംഭരിക്കാവുന്ന പരമാവധി സ്റ്റോക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സെക്രട്ടറി സമിതിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് 5 ടണ്ണും വന്‍കിട വ്യാപാരികള്‍ക്ക് 25 ടണ്‍ ഉം മാത്രമേ സംഭരിക്കാനാകൂ. ഉള്ളി വില കുറയാത്ത സാഹചര്യത്തില്‍ എം.എം.ടി.സി വഴി 4000 ടണ്‍ ഉള്ളിക്ക് കൂടിയുള്ള അധികം കരാര്‍ നല്‍കിയിട്ടുണ്ട്. ഉള്ളി വിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതും സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍