പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യും

: ഗോകുല്‍ സുരേഷ് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടന്‍ ഗോകുല്‍ സുരേഷ്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹത്തെക്കുറിച്ച് വാചാലനായത്. താന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തെ നായകനാക്കി ആക്ഷന്‍ സിനിമ സംവിധാനം ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ഗോകുല്‍ പറഞ്ഞു. ഉള്‍ട്ടയാണ് റിലീസിനൊരുങ്ങുന്ന ഗോകുല്‍ സുരേഷിന്റെ ചിത്രം. സിനിമ ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍