പൗരത്വ ഭേദഗതി ബില്‍; കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പി.കെ കുഞ്ഞാലിക്കുട്ടി ലോക് സഭയില്‍ അടിയന്തരപ്രമേയാവതരണത്തിന് നോട്ടീസ് നല്‍കി. പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര കക്ഷികള്‍ ഒന്നിച്ച് ബില്ലിനെ എതിര്‍ക്കും. മുസ്‌ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ല എന്ന് പറഞ്ഞാണ് ബില്‍ കൊണ്ടുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാകിസ്താന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗര്വത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍ . വിഷയം രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് സഭയില്‍ ബില്‍ എത്തുന്നത്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍