അയാള്‍ അമിത് ഷായുടെ മകനായതിന് എന്ത് ചെയ്യാനാണ് ജയ് ഷായെ പിന്തുണച്ച് ഗാംഗുലി

 കൊല്‍ക്കത്ത :ബി.സി.സി. ഐ സെകക്രട്ടറി ജയ് ഷായെ പിന്തുണച്ച് സൗരവ് ഗാംഗുലി രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനായിട്ടല്ല ജയ് ഷായെ കാണേണ്ടതെന്നും അദ്ദേഹം ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. അമിത് ഷായുടെ മകനായതിന്റെ പേരില്‍ മാത്രം ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതിനെ വിമര്‍ശിക്കുന്ന പ്രവണത ശരിയല്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം ഉന്നത പദവി വഹിക്കുന്ന ഒരാളുടെ മകനോ മകളോ ആണെങ്കില്‍ ഒന്നിലും ഇടപെടരുതെന്ന അപ്രഖ്യാപിത നിയമമാണ് ഇവിടെയുള്ളത്. തന്റെ മകനെന്ന നിലയിലല്ല, ഒരു ക്രിക്കറ്റ് താരമെന്ന നിലയിലാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ പരിഗണിക്കേണ്ടതെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറിന് പറയേണ്ടി വന്നതും അതുമൂലമാണ്.അവരുടെ പേരിന്റെ വാല് നിങ്ങള്‍ നോക്കേണ്ട. കൈവച്ചിരിക്കുന്ന മേഖലയിലെ മികവ് മാനദണ്ഡമാക്കൂ' 'ഭാഗ്യവശാല്‍ എനിക്ക് ആണ്‍മക്കളില്ല. അതേസമയം രാഹുല്‍ ദ്രാവിഡിന്റെ മക്കള്‍ മികച്ച ക്രിക്കറ്റ് താരങ്ങളാണ്. കര്‍ണാടകയിലെ വിവിധ ലീഗുകളില്‍ അവര്‍ മികച്ച പ്രകടനം നടത്താറുമുണ്ട്. ഇതേ മികവ് എന്നും നിലനിര്‍ത്താനായാല്‍ തീര്‍ച്ചയായും അവരെ ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കേണ്ടേ' – ഗാംഗുലി ചോദിച്ചു. ഒരു മാസത്തില്‍ താഴെ മാത്രമേ ജയ് ഷായ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മ ആഗ്രഹിക്കുന്ന നല്ലൊരു ചെറുപ്പക്കാരനായിട്ടാണ് തനിക്ക് തോന്നിയതെന്നും ഗാംഗുലി പറഞ്ഞു.ബി.സി.സി.ഐയില്‍ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍