ദിലീപ് നായകനാകുന്ന മൈ സാന്റാ; ഫസ്റ്റ് ലുക്ക് എത്തി

ദിലീപ് നായകനാകുന്ന മൈ സാന്റാ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുഗീത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജെമിന്‍ സിറിയക് ആണ് സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. അനുശ്രിയും സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു. ജാക്ക് ഡാനിയേലാണ് അവസാനം റിലീസ് ചെയ്ത ദിലീപ് ചിത്രം. വാള്‍ പോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിഷാദ് കോയ, ഒ.കെ. അജീഷ്, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍