പേള്‍ ഹാര്‍ബര്‍ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; സ്ഥലത്ത് ഇന്ത്യന്‍ വ്യോമസേനാ തലവനും

ഹോണോലുലു: അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവ സമയം ഹവായിയിലെ സേനാ കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഭദൗരിയയും ഉണ്ടായിരുന്നു. ഭദൗരിയയും സംഘവും സുരക്ഷിതരാണെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. പസഫിക് എയര്‍ചീഫ് സിംപോസിയത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ഇന്ത്യന്‍ സംഘം. യുഎസ് നാവിക സേനാംഗമാണ് വെടിയുതിര്‍ത്തത്. വെടി വയ്പിനുശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. വെടിവയ്പ് പേള്‍ ഹാര്‍ബര്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെ ടുത്തിയില്ല. ആരാണ് വെടിയുതിര്‍ത്തതെന്നോ നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. നാവികവേഷം ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേള്‍ ഹാര്‍ബര്‍. ഹവായിയിലെ ഹോണോലുലുവില്‍നിന്നു 13 കിലോമീറ്റര്‍ അ കലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ വാര്‍ഷികം ആച രിക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് പേള്‍ ഹാര്‍ബറില്‍ വെടിവയ്പുണ്ടാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍