'ഫേട്ടോഗ്രാഫര്‍' മണി നായകനാവുന്നു

ഉണ്ണികൃഷ്ണന്‍ ആവള തിരക്ക ഥയെഴുതി സംവിധാനം ചെയ്യുന്ന ഉടലാഴം ഈ മാസം ആറിന് തീയറ്റ റുകളിലെത്തും. മോഹന്‍ ലാലി ന്റെ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്ര ത്തിലൂടെ മികച്ച ബാല താരത്തി നുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണിയാണ് ചിത്രത്തില്‍ നായകനാകുന്നത്. അനുമോളാണ് നായിക. ഇവര്‍ക്കൊപ്പം രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ രാജീവന്‍, അബു വളയംകുളം, സുനി തുടങ്ങിയവരും അഭിനയിക്കുന്നു. പുതിയ കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഗുളികന്‍ എന്ന ആദിവാസി യുവാവിന്റെ കഥയാണ് ഉടലാഴത്തില്‍ പറയുന്നത്. സംവിധായകന്‍ ആഷിഖ് അബു അവതരിപ്പിക്കുന്ന ഉടലാഴം, ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോക്ടര്‍ മനോജ് കെ ടി,ഡോക്ടര്‍ രാജേഷ് കുമാര്‍ എം പി,ഡോക്ടര്‍ സജീഷ്. എം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഉടലാഴത്തിലൂടെ ഒരു വനിത സംഗീത സംവിധായിക കടന്നു വരുന്നു. മിഥുന്‍ ജയരാജിനോടൊപ്പം പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറാണ് ഈ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പശ്ചാത്തല സംഗീതമൊരുക്കിയത് ബിജിബാല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍