മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം; ആശങ്കയോടെ പരിസരവാസികള്‍

കൊച്ചി:മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പരിസരവാസികളുടെ ആശങ്കയേറുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും രേഖാമൂലമുളള ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരുടെ നടപടിക്കെതിരെ ക്രിസ്മസ് മുതല്‍ പട്ടിണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് മരട് നിവാസികള്‍. ഫളാറ്റുകള്‍ പൊളിക്കുന്നതിനിടെ വീടുകള്‍ക്ക് ഉള്‍പ്പെടെയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തുന്നതിനായുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാല്‍ പൊളിക്കല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് സംബന്ധിച്ച് രേഖാമൂലം ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍