ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി :സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നതില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. രാഷ്ട്രതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആക്‌സസ് നൗവിന്റെ റിപ്പോര്‍ട്ടിലാണ് 2018 മുതലുള്ള കണക്കില്‍ ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഒന്നാമതെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ലോകത്ത് നടന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ 67 ശതമാനവും ഇന്ത്യയിലാണ് സംഭവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് മൊബൈല്‍ സേവനദാതാക്കള്‍ വിച്ഛേദിക്കുന്നതിനെയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ അഥവാ ഇന്റര്‍നെറ്റ് നിയന്ത്രണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നേരത്തെ ചൈന, ഉത്തര കൊറിയ തുടങ്ങിയ ഏകാധിപത്യ ഭരണ സംവിധാനങ്ങളുള്ള രാജ്യങ്ങളിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുണ്ടായിരുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ ആസ്ഥാനം ജനാധിപത്യ രാജ്യമായ ഇന്ത്യയായി മാറിയിരിക്കുന്നു.ടീളംേമൃല എൃലലറീാ മിറ ഘമം ഇലിലേൃ (ടഘഎഇ)ന്റെ കണക്കനുസരിച്ച് 2012 ജനുവരി മുതല്‍ ഇന്ത്യയില്‍ 373 തവണ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം വ്യാപകമായതോടെയാണ് രാജ്യത്ത് പലയിടത്തും തുടര്‍ച്ചയായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ വന്നത്. ന്യൂഡല്‍ഹിക്ക് പുറമേ അസം, ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതേ കാരണത്താല്‍ അധികൃതര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍