നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല: കെ.ടി ജലീല്‍

തിരുവനന്തപുരം: ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. എംജി സര്‍വകലാശാല മാര്‍ക്കുദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്പ്രചരണം നടത്തുന്നവരാണ് സര്‍വകലാശാലകളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എന്തെങ്കിലും പറഞ്ഞതായി തനിക്ക് അറിയില്ല. ഔദ്യോഗികമായി കത്ത് കിട്ടിയാല്‍ പ്രതികരിക്കാം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ടതില്ല. വിവാദത്തില്‍ തനിക്ക് പങ്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഗവര്‍ണറുടെ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍