സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമന്ത്രി പൂന: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന പോലീസ് സംവിധാനം രാജ്യത്തു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയി
ലെ പൂനയില്‍ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം. വനിതകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കാന്‍ പോലീസിനു കഴിയമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളെക്കുറിച്ച് മോദി പരാമര്‍ശിച്ചില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍