ബിപിന്‍ റാവത്തിന്റെ പ്രസ്താവന തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍

ന്യൂഡല്‍ഹി :ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍. രാംദാസ്.
സായുധ സേനയിലുള്ളവര്‍ രാഷ്ട്രീയ ശക്തികളെയല്ല, രാജ്യത്തെയാണ് സേവിക്കേണ്ടതെന്നും അതാണ് സേനകള്‍ പിന്തുടരുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങള്‍ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കള്‍ അല്ലെന്നുമാണ് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍