വീട്ടില്‍ വീഞ്ഞുണ്ടാക്കിയ യുവാവ് പിടിയില്‍

 തിരുവനന്തപുരം: വീട്ടില്‍ വൈന്‍ നിര്‍മിച്ച യുവാവ് അറസ്റ്റില്‍. വേളി സ്വദേശിയായ യുവാവാണ് പിടിയിലായത്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ റിമാന്‍ഡ് ചെയ്തു.വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്‌സൈസ് നല്‍കിയിരുന്നു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്‌സൈസ് രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍