ചങ്ങനാശേരി മുനിസിഫ് കോടതിക്കു നൂറിന്റെ നിറവ്

ചങ്ങനാശേരി: നിരവധി വ്യവഹാരങ്ങളുടെ വേദിയായ ചങ്ങനാശേരി മുനിസിഫ് കോടതി ശതാബ്ദി ആഘോഷ നിറവില്‍. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1920 കളില്‍ ഇപ്പോള്‍ പിഡബ്ല്യുഡി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മുനിസിഫ് കോടതി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇപ്പോഴുള്ള കെട്ടിടത്തിലേക്കു മാറ്റിയത്. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി, കാവില്‍ ഭഗവതി ക്ഷേത്രം, മുസ്‌ലീം പഴയ പള്ളി, നീരാഴി കൊട്ടാരം എന്നിവയോടു ചേര്‍ന്നാണ് കോടതിയും സ്ഥാപിക്കപ്പെട്ടത്. ഒരുവര്‍ഷക്കാലം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ ജനുവരി പകുതിയോടെ ആരംഭിക്കും. മുനിസിഫ് ജയ്ബി കുര്യാക്കോസ് ചെയര്‍മാനായും ബാര്‍ ആസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റോയി തോമസ് ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍