ഞങ്ങള്‍ ക്രിമിനലുകളല്ല; ജയിലില്‍നിന്ന് ശശി തരൂരിന് ഫറൂഖ് അബ്ദുള്ളയുടെ കത്ത്

ന്യൂഡല്‍ഹി: ഞങ്ങള്‍ ക്രിമിന ലു കളല്ലെന്ന് ജമ്മു കശ്മീരില്‍ തട വി ല്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി യും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഫറൂഖ് അബ്ദുള്ള. കോണ്‍ഗ്രസ് നേതാ വും എംപിയുമായ ശശി തരൂരിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രിയപ്പെട്ട ശശി, 2019 ഒക്ടോബര്‍ 21ന് എനിക്കയച്ച കത്തിനു നന്ദി. ഇന്നാണ് എനിക്കത് മജിസ്‌ട്രേറ്റ് കൈമാറുന്നത്. സബ് ജയിലിലായിരിക്കുമ്പോള്‍ എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അദ്ദേഹമാണ്. എനിക്കു ലഭിക്കേണ്ട പോസ്റ്റ് സമയത്തിന് ലഭിക്കാതിരുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനോട്, പാര്‍ലമെന്റിലെ ഒരു മുതിര്‍ന്ന നേതാവിനോട്, ഇങ്ങനെയല്ല പെരുമാറേണ്ടത് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ ക്രിമിനലുകളല്ലെന്നും ഫറൂഖ് അബ്ദുള്ള കത്തില്‍ പറഞ്ഞു.ശശി തരൂര്‍ ഈ കത്ത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ജയിലില്‍ കഴിയുന്ന ഫറൂഖ് സാബിന്റേതാണ് കത്തെന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ ഇത് ട്വീറ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍